തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ പ്രചരണം നടത്തിയ കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്കിലൂടെ നിരന്തരമായി പ്രകോപനപരമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിലക്ക്. ആദ്യപടിയായ താക്കീതിനായി 24 മണിക്കൂര്‍ പോസ്റ്റും ലൈക്കും വിലക്കിയിരിക്കുകയാണ്. ഫേസ്ബുക്കിനെ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
Read Also : തമിഴ്‌നാട്ടില്‍ ലോക് ഡൗൺ ; ബിഗ് ബോസ് മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും
ഇന്നലെ രാത്രി മുതലാണ് സച്ചിദാനന്ദനെ വിലക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെതിരെയും പ്ര ധാനമന്ത്രിക്കെതിരെയുമുള്ള ഒരു വ്യാജവീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു ഫാക്‌ട് ചെക്കിലൂടെ വ്യാജവീഡിയോയാണെന്ന് ഫേസ്ബുക്ക് സച്ചിതാനന്ദന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നും വീഡിയോ പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെയാണ് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വാട്‌സാപ്പില്‍ കഴിഞ്ഞ കുറച്ചു ദിവസമായി പ്രചരിച്ച വ്യാജവീഡിയോയാണ് ഇയാള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്.
Post Your Comments