Latest NewsIndia

‘കോൺഗ്രസ് പ്രകടനം വളരെ നിരാശപ്പെടുത്തുന്നു’: പരാതിയുമായി സോണിയ ഗാന്ധി

ബംഗാളിലും തമിഴ്നാട്ടിലും അധികാരത്തിലെത്തിയ മമത ബാനർജി,എം.കെ. സ്റ്റാലിൻ എന്നിവരെ സോണിയ അഭിനന്ദിച്ചു.

ന്യൂഡൽഹി∙ അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അപ്രതീക്ഷിതമായിരുന്നുവെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി വെർച്വൽ യോഗത്തിൽ അവർ പറഞ്ഞു.

തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും സോണിയ വ്യക്‌തമാക്കി. എല്ലാ സംസ്‌ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമായിരുന്നു. ഇത്‌ അപ്രതീക്ഷിതമാണ്‌.

കോൺഗ്രസ് പ്രവർത്തക സമിതിയോഗം എത്രയും പെട്ടെന്നു കൂടി ഫലം വിശകലനം ചെയ്യും. തിരിച്ചടികളിൽനിന്ന് പാർട്ടി പാഠം പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിലും തമിഴ്നാട്ടിലും അധികാരത്തിലെത്തിയ മമത ബാനർജി,എം.കെ. സ്റ്റാലിൻ എന്നിവരെ സോണിയ അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്‌ചാത്തലത്തില്‍, നേതൃത്വത്തിനെതിരേ ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശര്‍മ, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ പൂര്‍ണസമയ പ്രത്യക്ഷനേതൃത്വം വേണമെന്നു കഴിഞ്ഞ ഓഗസ്‌റ്റില്‍ സോണിയ ആവശ്യപ്പെടുകയും ചെയ്‌തു.

അഞ്ച്‌ സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജൂണില്‍ പാര്‍ട്ടിക്കു പുതിയ അധ്യക്ഷനുണ്ടാകുമെന്നാണു കഴിഞ്ഞ ജനുവരിയില്‍ മുതിര്‍ന്നനേതാക്കള്‍ പ്രതികരിച്ചത്‌.

read also: ഭര്‍ത്താവ് ഹൃദായാഘാതം മൂലം മരിച്ച് പതിനാലാം ദിവസം ഭാര്യയും മരിച്ചു, അനാഥയായി നഴ്‌സ് ദമ്പതികളുടെ മകൾ

അതേസമയം കോവിഡ് വിഷയത്തിൽ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്. മോദി സർക്കാർ ജനങ്ങളെ കൈവിട്ടതായി കോൺഗ്രസ് എംപിമാരുമായി ഓൺലൈനിലൂടെ നടത്തിയ കൂടിക്കാഴ്ചയിൽ സോണിയ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button