കോഴിക്കോട്: ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഞായർ വൈകീട്ട് 4 മണിക്കുള്ളിൽ തിരിച്ചെത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാർബറുകളിൽ ലേലം വിളിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ന് കോഴിക്കോട് ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ 185 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സാമൂഹ്യ അകലം പാലിക്കാത്തതിന് 112 കേസുകളും മാസ്‌ക് ഉപയോഗിക്കാത്തതിന് 310 കേസുകളും രജിസ്റ്റർ ചെയ്തു.
Post Your Comments