Latest NewsKeralaNews

ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ പടം വെച്ച് കത്തിച്ചു, അതാണ് സ്‌നേഹം; എല്‍ഡിഎഫ് വിജയദിനാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍

തിരുവനന്തപുരം : തിരഞ്ഞെടുപ്പിലെ വിജയം ദീപം തെളിയിച്ച് ആഘോഷിച്ച എല്‍ഡിഎഫിനെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് കത്തിച്ചു. അതില്‍ സന്തോഷമുണ്ടെന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അലി അക്ബറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ മുഖ്യമന്ത്രിയടക്കം ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ ദീപം തെളിയിച്ചാണ് വിജയം ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു.

Read Also  :  ആശങ്ക വര്‍ധിപ്പിച്ച്‌ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫലപ്രഖ്യാപന ദിനത്തില്‍ എല്ലാ വിധ ആഘോഷങ്ങളും എല്‍ഡിഎഫ് ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ഭരണമെന്ന ചരിത്രനേട്ടം വീടുകളില്‍ ദീപം തെളിയിച്ച് ആഘോഷിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button