കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 11 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. മൂന്ന് കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഫർവാനിയ ഗവർണറേറ്റിൽ നാലുപേർ, ജഹ്റ ഗവർണറേറ്റിൽ നാലുപേർ എന്നിങ്ങനെയാണ് പിടിയിലായിരിക്കുന്നത്. ഹവല്ലി, മുബാറക് അൽ കബീർ, അഹ്മദി ഗവർണറേറ്റുകളിൽ ആരും പിടിയിലായിട്ടില്ല.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുകയുണ്ടായി. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.
Post Your Comments