തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ സി യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.സ്വകാര്യ ആശുപത്രികളിലും സ്ഥിതി പരിതാപകരമാണ്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി നീക്കി വെച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് ശേഷിക്കുന്നത്.
ഓക്സിജന്‍ സൗകര്യമുള്ള 2843 കിടക്കകള്‍ ഉള്ളതില്‍ 528 എണ്ണമേ ബാക്കിയുള്ളൂ.
അതേസമയം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ സി യു കിടക്കകള്‍ നിറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികളാണ് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തന്നെ 818 പേരാണ് വെന്റിലേറ്ററില്‍ കഴിയുന്നത്.രോഗവ്യാപനം അതീവഗുരുതരമായ എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍.
ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്ക് ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ.
read also: ബംഗാളിൽ അക്രമ പരമ്പര തുടരുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 42,464 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments