
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാറിന്റെയും പരാജയം രാജ്യത്തെ ലോക്ഡൗണിലേക്ക് നയിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. എന്നാൽ രാഹുലിന്റെ ഈ പക്വതയില്ലാത്ത വിലയിരുത്തലിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
Also Read:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു
നിങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടത് കൊണ്ടല്ലേ ഞങ്ങൾ വന്നത്, പിന്നെ പ്രധാനമന്ത്രിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അർഹതയാണുള്ളത് എന്നൊക്കെയുള്ള തരത്തിലാണ് വിമർശനങ്ങൾ വരുന്നത്. രാജ്യം പൂര്‍ണമായി അടിച്ചിടുന്നതിന് താന്‍ എതിരാണ്. എന്നാല്‍ പ്രധാനമന്ത്രിയുടേയും സര്‍ക്കാറിന്റെയും പരാജയം രാജ്യത്തെ ലോക്ഡൗണിലേക്ക് നയിക്കും. പാവങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം.
Post Your Comments