കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഇല്ല. സ്‌റ്റേ വേണമെന്ന ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും.
135 രൂപ മുതല്‍ 245 രൂപ വരെയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ ചിലവ് വരുന്നതെന്ന് കോടതി കണ്ടെത്തി. കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കരുതെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെയാണ് സ്വകാര്യ ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചത്. വിപണി നിരക്ക് അനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചിലവ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
Post Your Comments