
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ അക്രമ പരമ്പര മമതാ ബാനര്‍ജിക്ക് തിരിച്ചടിയാകുന്നു. സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തില്‍ വന്‍ രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് മമത ബാനര്‍ജിക്കുണ്ടാക്കുന്നത്.
48 ശതമാനം വോട്ട് സംസ്ഥാനത്ത് സംഭരിച്ചാണ് മമത ബാനര്‍ജി അധികാരത്തില്‍ എത്തിയത്. സ്ത്രീകളുടെ വലിയ പിന്തുണ മമതയ്ക്ക് കിട്ടി. എന്നാല്‍ കൂട്ടബലാല്‍സംഗത്തിന്റെ വരെ റിപ്പോര്‍ട്ടുകളാണ് പശ്ചിമ ബംഗാളില്‍ നിന്ന് വരുന്നത്. വലിയ വിജയത്തിനു ശേഷം അരാജകത്വമാണ് ബംഗാളില്‍ ദൃശ്യമായത്. ബംഗാളില്‍ എട്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ പോലും ഇപ്പോഴത്തെ കാഴ്ചകള്‍ ന്യായീകരിക്കുന്നു. പാര്‍ട്ടി ഓഫീസുകളും സ്ഥാനാര്‍ത്ഥികളുടെ വീടും വ്യാപകമായി അക്രമിച്ചു. പല ഗ്രാമങ്ങളില്‍ നിന്നും തൃണമൂലിന്റെ എതിര്‍ചേരിയില്‍ നിന്നവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു.
പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശമാണ് ബി.ജെ.പി അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓരോ ജില്ലയിലേക്കും ഓരോ മുതിര്‍ന്ന നേതാവിനെ നിയോഗിച്ച് നിരീക്ഷിക്കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം. വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് ഇപ്പോഴത്തെ അക്രമങ്ങള്‍ നീങ്ങുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ശക്തമാണ്.
Post Your Comments