Latest NewsKeralaNews

സർക്കാർ പുറത്തിറക്കിയ ലോക്ക് ഡൗൺ ഉത്തരവിൽ അതൃപ്തി; ഇളവുകൾ നൽകിയാൽ ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ആരരംഭിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾക്കായി ഇറക്കിയ സർക്കാർ ഉത്തരവിൽ പോലീസിന് അതൃപ്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ കുറയ്ക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇളവുകൾ നൽകിയാൽ ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.

Read Also: വീടുകൾക്കുള്ളിലും മാസ്ക് ധരിക്കണം; ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

സഹകരണ സംഘങ്ങൾ പ്രവർത്തിക്കാനും നിർമ്മാണ മേഖലയിൽ ജോലി ചെയ്യാൻ അനുമതി നൽകിയതുമെല്ലാം അപ്രായോഗികമാണെന്നാണ് പോലീസ് പറയുന്നത്. നിർമ്മാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാമെന്നും യാത്ര അനുവദിക്കുക അപ്രായോഗികമാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Read Also: ലോക്ക് ഡൗൺ ഇളവുകൾ എന്തൊക്കെ; അറിയാം വിശദ വിവരങ്ങൾ

കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറു മണി മുതൽ മെയ് 16 വരെയാണ് ലോക്ക് ഡൗൺ. കർശന നിയന്ത്രണങ്ങളിലൂടെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button