കൊച്ചി : മോദി സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകളിൽ ആദ്യത്തേത് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണ തോതിൽ ഉൽപാദനം തുടങ്ങിയത്.
Read Also : രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിപ്പിച്ചു
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്‌സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത്. ഒന്നര കോടിയോളം രൂപയാണ് ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശ്ശൂർ ,കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ നിലവിൽ വരിക.
നിലവിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉൾപ്പെടെ മെഡിക്കൽ കോളജിലെ എട്ടു വാർഡുകളിലേക്കാണ് പുതിയ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്‌സിജൻ നൽകുക. അന്തരീക്ഷത്തിൽ നിന്ന് വായു വലിച്ചെടുത്ത് കംപ്രഷൻ നടത്തി അഡ്സോർപ്ഷൻ സാങ്കേതിക വിദ്യയിലൂടെ ഓക്‌സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി 250 ഓക്‌സിജൻ കിടക്കകളിലേക്ക് നൽകും
Post Your Comments