മാന്നാർ; ബൈക്കിലെത്തി മാല പൊട്ടിച്ചു കൊണ്ടു കടന്ന സംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. ചങ്ങനാശേരി തൃക്കൊടിത്താനം കട്ടച്ചിറ കളരിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ജിസ് ബിജു(26), തൃക്കൊടിത്താനം നാലുകോടി ചെമ്മുഖത്ത് വീട്ടിൽ ഉണ്ണി (പ്രണവ്– 25) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മാന്നാർ വില്ലേജ് ഓഫിസിനു സമീപം കുരട്ടിക്കാട്ട് കഴിഞ്ഞ മാർച്ച് ആദ്യം ബൈക്കിലെത്തിയ ഇരുവരും ചേർന്നു പലചരക്ക് കടയിൽ കയറി കട നടത്തിയിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന നാലു പവന്റെ സ്വർണമാല പൊട്ടിച്ചു കൊണ്ടു പോയ കേസിലാണ് ഇവർ അറസ്റ്റിൽ ആയിരിക്കുന്നത്.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ മറ്റൊരു മോഷണ കേസിൽ പിടിയിലായ ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു മാന്നാറിലും മോഷണം നടത്തിയ വിവരം പോലിസിന് അറിയാനായി സാധിച്ചത്. പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി മാന്നാറിൽ എത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments