തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പിലാക്കുക. ലോക്ക് ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും എന്തൊക്കെയെന്ന് നോക്കാം;
Read Also: വീടുകൾക്കുള്ളിലും മാസ്ക് ധരിക്കണം; ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
ഇളവുകൾ ഇങ്ങനെ;
* പാൽ, പഴം പച്ചക്കറി പലചരക്കുകടകൾ, റേഷൻ കടകൾ, ബേക്കറികൾ, മത്സ്യം-മാംസ വിൽപ്പനശാലകൾ, കാലിത്തീറ്റക്കടകൾ എന്നിവ തുറക്കാം.
* ഭക്ഷണം, അത്യാവശ്യസാധനങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ-വ്യാപാരം വഴിയുള്ള ഹോം ഡെലിവറി അനുവദനീയം.
* പെട്രോൾ പമ്പ്, എൽ.പി.ജി., പെട്രോളിയം ഗ്യാസ് എന്നിവയുടെ ചില്ലറ വില്പനശാലകളും ശേഖരണ കേന്ദ്രങ്ങളും തുറക്കാൻ അനുമതി ഉണ്ട്.
Read Also: ബോംബ് സ്ഫോടനം: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് പരിക്ക്
* ബാങ്കുകളും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഇടപാട് നടത്താം. രണ്ട് മണിയ്ക്ക് സ്ഥാപനങ്ങൾ അടയ്ക്കണം. ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചു കൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടത്. സഹകരണ ബാങ്കുകൾക്കും പ്രവർത്തിക്കാം.
* ആരോഗ്യം, ആയുഷ്, റവന്യൂ, തദ്ദേശം, തപാൽ, ഭക്ഷ്യ സിവിൽ സപ്ലൈസ്, തൊഴിൽ, മൃഗശാല, കേരള ഐ.ടി. മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹിക നീതിവകുപ്പിന്റെ സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ജില്ലാ കളക്ടറേറ്റ്, ട്രഷറി, വൈദ്യുതി, ജലവിഭവം, ശുചീകരണം എന്നീ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും. ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് വേണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നാണ് നിർദ്ദേശം.
* നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടരാം.
* പത്രം, ഇലക്ട്രോണിക് മാധ്യമങ്ങൾ, കേബിൾ സർവീസ്, ഡി.ടി.എച്ച്. വാർത്താവിനിമയം, ഇൻറർനെറ്റ് സേവനം, പ്രക്ഷേപണം, ഐ.ടി, ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇളവുകളുണ്ട്.
Read Also: കോവിഡിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം
* കൃഷിയും മത്സ്യബന്ധനവും തോട്ടങ്ങളുടെ പ്രവർത്തനവും അനുവദനീയം. തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കണം.
* കോൾഡ് സ്റ്റോറേജ്, വേർഹൗസിങ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ നിർമിക്കുന്ന കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.
* വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും നന്നാക്കുന്ന വർക്ക് ഷോപ്പുകൾക്ക് പ്രവർത്താനാനുമതി നൽകിയിട്ടുണ്ട്.
* സ്വകാര്യ സെക്യൂരിറ്റി സർവീസിന് പ്രവർത്തിക്കാം.
* വ്യവസായശാലകളിൽ അത്യാവശ്യ സാധനങ്ങൾ നിർമിക്കുന്നവയ്ക്കും ഇളവുണ്ട്.
* 24 മണിക്കൂറും പ്രവർത്തിക്കേണ്ടവയ്ക്കും വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ നിർമിക്കുന്നവയ്ക്കും മാത്രം ഇളവ് നൽകിയിട്ടുണ്ട്.
ഗതാഗതനിയന്ത്രണം ഇങ്ങനെ;
* പൊതുജനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ആരോഗ്യപ്രവർത്തകർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരുടെ യാത്രകൾ തടയില്ല.
Read Also: ചിന്ത ജെറോമിന്റെ വാക്സിൻ പോസ്റ്റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
* സ്വകാര്യ വാഹനങ്ങളും ഉബർ, ഒല ഉൾപ്പെടെ ടാക്സിയും ഓട്ടോയും അത്യാവശ്യ സാധനങ്ങളും മരുന്നും വാങ്ങുന്നതിനും ചികിത്സയ്ക്കുള്ള യാത്രയ്ക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവടങ്ങളിൽ പോകാനും അവിടെ നിന്ന് തിരികെ വരാനും ഉപയോഗിക്കാം. ടിക്കറ്റ് കാണിക്കണം.
* അടിയന്തര സേവനങ്ങൾക്കും ചരക്ക് നീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. അന്തസ്സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
* ഹോട്ടൽ മേഖല പ്രവർത്തിക്കില്ലെങ്കിലും കുടുങ്ങിപ്പോയവരെയും വിനോദസഞ്ചാരികളെയും വിമാനം- കപ്പൽ ജീവനക്കാരെയും ആരോഗ്യപ്രവർത്തകരെയും താമസിപ്പിക്കുന്ന ഹോട്ടലുകൾ, ഹോം സ്റ്റേ, ലോഡ്ജ്, മോട്ടൽ എന്നിവയ്ക്ക് ഇളവുണ്ട്.
* ഇലക്ട്രിഷ്യൻ, പ്ലംബർ എന്നിവർക്ക് ജോലി ചെയ്യാം.
* വീട്ടുവേലക്കാരെയും രോഗികളെയും വൃദ്ധരെയും പരിചരിക്കുന്നവരെയും ജോലി ചെയ്യാൻ അനുവദിക്കും.
* ഗ്രാമീണ-അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളിൽ അഞ്ചുപേർ മാത്രമേ ഒരു ഗ്രൂപ്പിൽ പണിയെടുക്കാവൂ. പരമാവധി എണ്ണം കുറച്ച് തൊഴിലാളികളെ ജോലിസ്ഥലത്ത് വാഹനങ്ങളിൽ കൊണ്ടുപോകാം.
Read Also: ഇനിയും അടച്ചിടാനോ? ഇലക്ഷന് സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ..ഇത് കേരളമാണെന്ന് ഡോക്ടര്‍ ഷിംന അസീസ്
Post Your Comments