Latest NewsNattuvarthaNews

കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഇന്ന് 4200 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ എട്ട് പേർക്കും പോസിറ്റീവായിരിക്കുന്നു. 113 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4076 പേർക്കാണ് പോസിറ്റീവായത്. 16008 പേരെ പരിശോധനക്ക് വിധേയരാക്കിയിരിക്കുന്നു. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3194 പേർ കൂടി രോഗമുക്തി നേടിയിരിക്കുന്നു. 27.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ളത്.

പുതുതായി വന്ന 9383 പേർ ഉൾപ്പെടെ ജില്ലയിൽ 127093 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 400645 പേർ നിരീക്ഷണം പൂർത്തിയാക്കിയിരിക്കുന്നു. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 409 പേർ ഉൾപ്പെടെ 3272 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇന്ന് വന്ന 389 പേർ ഉൾപ്പെടെ ആകെ 1560 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതുവരെ 161169 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button