കൊല്ലം: തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിനെതിരെ ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
Read Also: പ്രചാരണത്തില്‍ അലംഭാവം; മന്ത്രിയുടെ ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
‘രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍, പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറയില്‍നിന്ന് ജനവിധി തേടിയ ഷിബു ബേബി ജോണ്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. സുജിത് വിജയന്‍ പിള്ളയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി രീതിയിലാണ് പ്രതികരിച്ചത്. നിങ്ങളുടെ അധഃപതത്തിനുള്ള മറുപടിയാണ് ജനം തന്നതെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.
Post Your Comments