Latest NewsInternational

ബോംബ്​ സ്ഫോടനം: മാലദ്വീപ്​ മുന്‍ പ്രസിഡന്‍റ്​ മുഹമ്മദ്​ നശീദി​ന്​ പരിക്ക്​

നശീദിനു പുറമെ അംഗരക്ഷകരിലരാള്‍ക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റിട്ടുണ്ട്​.

മാലി: സ്വന്തം വസതിക്കു സമീപമുണ്ടായ ബോംബ്​ സ്​ഫോടനത്തില്‍ മാലദ്വീപ്​ മുന്‍ പ്രസിഡന്‍റും നിലവിലെ സ്​പീക്കറുമായ​ മുഹമ്മദ്​ നശീദിന്​ പരിക്ക്​. ശരീരത്തില്‍ നിരവധി മുറിവുകളുള്ള നശീദ്​ മാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്​. വ്യാഴാഴ്ച രാത്രി 8.30 ഓടെ വീട്ടില്‍നിന്ന്​ പുറത്തിറങ്ങാനായി കാറിനരികിലേക്ക്​ നടന്നു നീങ്ങുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായത്​.

ഇടുങ്ങിയ തെരുവിലാണ്​ നശീദ്​ താമസിച്ചിരുന്നതെന്നും കാറിനരികിലേക്ക്​ അല്‍പ ദൂരം നടക്കേണ്ടി വരുമെന്നും മാലദ്വീപ്​ യുവജനകാര്യ മന്ത്രി അഹ്​മദ്​ മഹ്​ലൂഫ്​ പറഞ്ഞു. നശീദിനു പുറമെ അംഗരക്ഷകരിലരാള്‍ക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റിട്ടുണ്ട്​.

read also :ചിന്ത ജെറോമിന്റെ വാക്‌സിൻ പോസ്റ്റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ആശുപത്രിയില്‍ നശീദിനെ സന്ദര്‍ശിച്ച പ്രസിഡന്‍റ്​ ഇബ്രാഹിം മുഹമ്മദ്​ സാലിഹ്​ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ അറിയിച്ചു. ആരും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button