കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രാഷ്ട്ര സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന നടപടികള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് രാജ്യനിവാസികളെ ഉണര്‍ത്തി. പതിവുപോലെ റമദാന് അവസാന പത്തില്‍ രാജ്യനിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള പ്രശ്നങ്ങളുടെയും ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ ഐക്യവും സ്ഥിരതയും പുരോഗതിയും ഏറ്റവും പ്രധാനമാണ്. പൊതുജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ സത്യം മനസ്സിലാക്കാതെ ഷെയര്‍ ചെയ്യരുത്. വരുംകാലത്തെ നയിക്കാന്‍ പ്രാപ്തിയുള്ളവരാക്കി പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് രാജ്യവും ലോകവും കടന്നുപോകുന്നത്. എന്നാൽ മഹാമാരിക്കെതിരെ പൊരുതുകയാണ് സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും. അതിനിടയില്‍ അഭ്യൂഹങ്ങളും അസത്യങ്ങളും രംഗം നിയന്ത്രിക്കരുതെന്നും അമീര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശൈഖ് നവാഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഒത്തുകൂടലുകള്‍ പൂര്‍ണമായി ഒഴിവാക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം.അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്യാഗമനസ്സോടെ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെയും മറ്റു കോവിഡ് മുന്‍നിര പോരാളികളെയും അമീര്‍ അനുമോദിച്ചു.
Post Your Comments