KeralaLatest NewsNews

മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം : ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

കണ്ണൂർ : പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് അറസ്റ്റിലായത്.

Read Also : കോവിഡ് വ്യാപനം : കർണാടകയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

ഇതോടെ കൊലപാതക സംഘത്തിലെ പ്രധാനികളെല്ലാം പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ മുസ്ലീം ലീഗ് പ്രവർത്തകനെ ബോംബറിഞ്ഞ് ഭീതി പരത്തിയ ശേഷം കൊലപ്പെടുത്തിയത്. തുടർന്ന് സംഭവത്തിൽ നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button