പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ശനിയാഴ്ച്ച മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗമാണ് തീരുമാനിച്ചത്. ക്ഷേത്ര നട തുറന്ന് സാധാരണ പൂജകൾ മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. മെയ് 14 മുതൽ 19 വരെയാണ് ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുക.
മെയ് 8 രാവിലെ ആറു മണി മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാനനുമതി നൽകിയിരിക്കുന്നത്. അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Read Also: അക്രമം അഴിച്ചുവിട്ട് മമത സർക്കാർ; ശാന്തിനികേതനിലും പരിസരങ്ങളിലും ഗുണ്ടാ വിളയാട്ടം
Post Your Comments