![](/wp-content/uploads/2021/05/mullappally-oomman-chandi-chennitthala.jpg)
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയിലാണ് ഉമ്മന്‍ ചാണ്ടി ഉത്തരവാദിത്വം ഏറ്റെടുത്തത്. അതേസമയം, പരാജയത്തിന് ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. എന്നാല്‍, പഴിചാരല്‍ അല്ല ഇപ്പോള്‍ വേണ്ടതെന്നും ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. മുല്ലപ്പള്ളിക്കെതിരെ കെഎസ്‌യു ഉള്‍പ്പെടെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, സ്വയം രാജിവെക്കില്ലെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.
Post Your Comments