KeralaLatest NewsNews

18-45 വയസ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റു രോഗമുള്ളവർക്ക് മുൻഗണന; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വയസ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു രോഗങ്ങളുള്ളവർക്ക് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നതിന് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റെയ്‌നിൽ കഴിയുന്നവരുടെയും വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച സംഭവം; സമയോചിതമായി പ്രവർത്തിച്ചവർക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

ലോക്ക് ഡൗൺ വേളയിൽ വാർഡുതല സമിതിക്കാർക്ക് രോഗികളുടെ വീടുകളിൽ പോകേണ്ടതിനാൽ വാർഡുകളിൽ സഞ്ചരിക്കാൻ പാസ് നൽകും. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണം. ആരോഗ്യ പ്രവർത്തകർ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴുള്ള പ്രയാസം പരിഹരിക്കാൻ വിദ്യാർഥികൾക്കും മറ്റും പരിശീലനം നൽകി അവരുടെ സന്നദ്ധ പ്രവർത്തനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യിൽക്കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, ഒരു രോഗിയെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകൽ ഇത്തരത്തിലുള്ള തികച്ചും ഒഴിച്ചു കൂടാനാകാത്ത കാര്യങ്ങൾക്കു മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍: മുഖ്യമന്ത്രി

മരണാനന്തര ചടങ്ങുകൾ, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ടു യാത്ര ചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യ പ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button