ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കിയത്
17.15 കോടിയിലധികം വാക്സിന്‍ ഡോസുകള്‍. ലഭ്യമായ വിവരം അനുസരിച്ച് ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസുകളാണ്.
89 ലക്ഷത്തിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നല്‍കിയ വാക്സിന്‍ കൂട്ടാത്തതിനാല്‍ നെഗറ്റീവ് ബാലന്‍സ് ഉള്ള സംസ്ഥാനങ്ങള്‍ വിതരണം ചെയ്ത വാക്സിനേക്കാള്‍ കൂടുതല്‍ ഉപഭോഗം (പാഴാക്കല്‍ ഉള്‍പ്പെടെ) കാണിക്കുന്നു.
read also: രണ്ടാം പിണറായി മന്ത്രിസഭയിൽ സഖ്യകക്ഷികൾക്ക് മന്ത്രിമാർ ധാരണയായി, സത്യപ്രതിജ്ഞ 20ന്
കൂടാതെ, 28 ലക്ഷത്തിലധികം (28,90,360) വാക്സിന്‍ ഡോസുകള്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ലഭിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്ത് സംസ്ഥാനത്ത് കഴിഞ്ഞദിവസം കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്.
Post Your Comments