Latest NewsNewsIndia

ഇടിമിന്നലേറ്റ് പതിനാലു വയസുകാരന്‍ മരിച്ചു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരില്‍ ഇടിമിന്നലേറ്റ് 14 വയസുള്ള ആണ്‍കുട്ടി മരിച്ചു. ശിവ്നര്‍ ഗ്രാമത്തിനടുത്തുള്ള ഫാര്‍ഡെ പാഡ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം നടന്നതെന്ന് ജില്ലാ പോലീസ് പറഞ്ഞു. കനത്ത മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഫാമിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇടിമിന്നലേറ്റ് കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

READ MORE: വാക്‌സിന്‍ എടുക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ നാലക്ക സുരക്ഷാ കോഡും നിര്‍ബന്ധം

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ മിന്നലേറ്റ് 10 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഇരുപതോളം കന്നുകാലികളും ചത്തു. 2 ദിവസത്തിനിടെ മേഖലയില്‍ വീണ്ടും ഇടിയോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

READ MORE: വീട്ടിനകത്ത് രോഗപകർച്ചയ്ക്ക് സാധ്യത കൂടുതൽ; രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും ഉയരുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button