ചെന്നൈ: നടനും സംവിധായകതനുമായ ഭാഗ്യരാജിനും ഭാര്യ പൂർണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകൻ ശാന്തനു ഭാഗ്യരാജ് ട്വിറ്ററിലൂടെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായതോടെ താൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ജോലിക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചതായി ശാന്തനും ഭാഗ്യരാജ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ തങ്ങളുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും ശാന്തനു അഭ്യർത്ഥിച്ചു.
Post Your Comments