KeralaLatest NewsNews

‘രണ്ട് ഡോസും എടുത്ത പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി’, വാക്‌സിന്‍ എടുത്താലും നമ്മള്‍ സുരക്ഷിതരല്ല

അതീവ ജാഗ്രത വേണമെന്ന് അഹാന

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചശേഷം നാം പൂര്‍ണ സുരക്ഷിതരാണെന്ന ബോധം വച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് നടി അഹാന കൃഷ്ണ. രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിച്ച തന്റെ അമ്മൂമ്മയുടെ ഇളയ സഹോദരി മരിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ രോഗം കഠിനമാകില്ല എന്ന് താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ അത് തെറ്റാണെന്നും നടി പറയുന്നുണ്ട്. വാക്‌സിന്‍ പലര്‍ക്കും സുരക്ഷിതത്വം നല്‍കിയേക്കാമെങ്കിലും എല്ലായ്‌പ്പോഴും അക്കാര്യത്തില്‍ ഉറപ്പുണ്ടാകണമെന്നില്ല എന്നും അഹാന പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘കുഞ്ഞ് ഇഷാനിയെ കൈയ്യിലെടുത്തിരിക്കുന്ന, ഈ പിങ്ക് സാരി ധരിച്ച ആളാണ് മോളി അമ്മൂമ്മ, എന്റെ അമ്മുമ്മയുടെ ഇളയ സഹോദരി. അവര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഏപ്രില്‍ അവസാനം വിവാഹം ക്ഷണിക്കാല്‍ വീട്ടില്‍ വന്ന ഒരാളില്‍ നിന്നാണ് രോഗം വന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് ആയി. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഞങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിയാവുന്നതിനും അപ്പുറമാണ്. ഒരുപാട് നല്ല നിമിഷങ്ങള്‍ എന്റെ അമ്മയുമായി അമ്മൂമ്മ പങ്കുവച്ചിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോള്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെ ഒരു മരണത്തെക്കുറിച്ച് അമ്മൂമ്മ ചിന്തിച്ചിട്ടുണ്ടാവില്ല. 64 വയസ്സായ അവര്‍ രണ്ടു ഡോസ് വാക്സിനും എടുത്തതാണ്.

ഞാന്‍ കേട്ടിട്ടുള്ളത് രണ്ടു ഡോസ് വാക്സിന്‍ എടുത്താല്‍ രോഗം കഠിനമാകില്ല എന്നാണ്. പക്ഷേ അത് തെറ്റാണ്. ഡബിള്‍ വാക്സിന്‍ എടുത്താലും നിങ്ങള്‍ സേഫ് അല്ല. വാക്സിന്‍ പലര്‍ക്കും ഒരു സുരക്ഷിതത്വം നല്‍കിയേക്കാം. എന്നാല്‍ അത് ഒരു പൂര്‍ണമായും ഉറപ്പുള്ള കാര്യമല്ല. അവര്‍ ചെറിയ രോഗ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ തന്നെ ടെസ്റ്റ് നടത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്.

നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ഇക്കാര്യങ്ങള്‍ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും അത് പങ്കുവയ്ക്കുക:

1. ഞങ്ങളുടെ കുടുംബത്തില്‍ രണ്ട് ഡോസ് വാക്‌സിനും എടുത്ത ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി. അതിനാല്‍ നിങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ, നിങ്ങളുടെ സുരക്ഷാ മുന്‍കരുതലുകള്‍ അതേപടി തുടരുക.

2. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ടെസ്റ്റ് ചെയ്യുക. വൈറസ് ബാധിച്ചാല്‍ ഉടനുള്ള ചികിത്സ കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് ഇതിനെ നേരിടാന്‍ കഴിയൂ.

3. വീട്ടില്‍ തന്നെ തുടരുക. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് അവസാനിപ്പിക്കുക. ഇത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടം വരുത്തും.

മോളി അമ്മുമ്മേ, നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഞങ്ങള്‍ക്ക് നിങ്ങളെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്നകാര്യം വേദനയുണ്ടാക്കുന്നു. ഞാന്‍ എന്ത് ഫേസ്ബുക്കില്‍ പങ്കുവച്ചാലും അതേക്കുറിച്ച് അമ്മൂമ്മ പറയുന്ന രസകരമായ കമന്റുകള്‍ ഇനി മിസ് ചെയ്യും. അമ്മൂമ്മയുടെ സഹോദരി, കുട്ടികള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എന്നിവര്‍ നിങ്ങളെ മിസ് ചെയ്യുമെന്നും എല്ലാ ദിവസവും നിങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ശബ്ദവും ‘അമ്മുസി’ എന്ന വിളിയും എനിക്ക് ഇപ്പോഴും കേള്‍ക്കാനാകുന്നു. നിങ്ങളുടെ ശബ്ദം ഒരിക്കലും എന്റെ ഓര്‍മ്മയില്‍ നിന്ന് പോകില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button