KeralaLatest NewsNews

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയായിരുന്ന മെഡിക്കൽ വിദ്യാർഥി മരിച്ചു. ആലപ്പഴ ഗവ: മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. വിദ്യാർത്ഥി നാദാപുരം വളയം, താനിമുക്കിലെ മീത്തലെ മടാക്കൽ അനുഷിൽ പ്രഭാകർ (20) ആണ് അപകടത്തെ തുടർന്ന് ദാരുണമായി മരിച്ചിരിക്കുന്നത്.

ആലപ്പുഴയിൽ നിന്ന് ബൈക്ക് അപകടത്തിൽപ്പെട്ടു കുറേ ദിവസങ്ങളായി എറണാകുളം ആംസ്റ്റർ മിംസിൽ ചികിത്സയിലായിരുന്നു യുവാവ്. പിതാവ് : പ്രഭാകരൻ(റിട്ട:പ്രധാന അധ്യാപകൻ, ചുഴലി ഗവ: എൽ.പി സ്കൂൾ). മാതാവ് :ബീന( ചുഴലി ഗവ:എൽ.പി സ്കൂൾ). സഹോദരൻ : ആയുഷ് പ്രഭാകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button