Latest NewsNewsIndia

പ്രണയത്തെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് ദാരുണ ദുരന്തത്തില്‍

ഹൈദരാബാദ്: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ തീകൊളുത്തിയ യുവാവിന്റെ നില അതീവ ഗുരുതരം. ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ നെലത്തുരു സ്വദേശി അങ്കമ്മ റാവു (24)വാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. യുവാവിന് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഞായറാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമ്മ റാവുവിനെ കൂട്ടുകാര്‍ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഗ്രാമത്തിലെ ഒരു യുവതിയുമായി അങ്കമ്മ റാവു പ്രണയത്തിലായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.
യുവതിയുമായുള്ള പ്രണയ ബന്ധത്തെ യുവാവിന്റെ സുഹൃത്തുക്കള്‍ പല തവണ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി നേരത്തെ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച രാത്രി യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ഇവര്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button