COVID 19Latest NewsIndiaNews

ആനകളെ ക്രൂരമായി ഉപദ്രവിച്ചു; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി- വീഡിയോ

തിരുപ്പൂര്‍: കാട്ടാനയെ ആക്രമിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ തിരുപ്പൂര്‍ വനം വകുപ്പ് അധികൃതര്‍ കേസെടുത്തു. തിരുമൂര്‍ത്തി ഡാമിന്റെ അധീനപ്രദേശത്താണ് സംഭവം. സോഷ്യല്‍മീഡിയകളില്‍ യുവാക്കള്‍ ആനയെ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. യുവാക്കള്‍ കല്ലും വടിയും ഉപയോഗിച്ച് ആനയെ ക്രൂരമായി ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാം. വന്യജീവി സംരക്ഷണ നിയമത്തിലെ 32, 39, 51 വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഗണേഷ് റാം പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് സംഭവം. കലിമുത്തു (25), സെല്‍വം (32), അരുണ്‍ കുമാര്‍ (30) എന്നീ മൂന്ന് യുവാക്കളാണ് പൊലീസ് പിടിയിലായത്. ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് യുവാക്കള്‍. സാധാരണയായി തങ്ങളുടെ കന്നുകാലികളെ മേയാനായി ഇവര്‍ വനത്തിനുള്ളില്‍ കൊണ്ടു പോകാറുണ്ട്. കഴിഞ്ഞ ദിവസം ആനകളെ കണ്ടതോടെ അതിനെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു ഇവര്‍.

READ MORE: ജനങ്ങൾ പരിഭ്രാന്തരാകരുത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കും; ജോലിയ്ക്ക് പോകാൻ കഴിയാത്തവർക്ക് സഹായം നൽകുമെന്ന് തോമസ് ഐസക്ക്

സുഹൃത്തുക്കളിലൊരാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ആന ഇവര്‍ക്കെതിരെ തിരിയുന്നുണ്ടെങ്കിലും യുവാക്കള്‍ വടികൊണ്ട് അടിച്ചോടിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ യുവാക്കളിലൊരാള്‍ പിന്നീട് തന്റെ സുഹൃത്തുക്കളുമായി പങ്കിട്ടു. വീഡിയോ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതോടെയാണ് യുവാക്കള്‍ക്കെതിരെ നടപടിയെടുത്തത്.

https://twitter.com/koushiktweets/status/1390191382111735808?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390191382111735808%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Fcities%2Fchennai%2Ftamil-nadu-three-youths-held-for-attacking-wild-elephants-in-tiruppur-7304185%2F

യുവാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ പ്രദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഓഫീസര്‍ ഗണേഷ് റാം കൂട്ടിച്ചേര്‍ത്തു.

READ MORE: പേര്‍സണല്‍ സ്റ്റാഫിനെ ആക്രമിച്ചു, ആക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button