ചെന്ത്രാപ്പിന്നി: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനം പാലിച്ച് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കയ്പമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശോഭ സുബിനാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വയോധികയ്ക്ക് നൽകിയ വാഗ്ദാനം പാലിച്ചിരിക്കുന്നത്.
ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെ ശാന്ത എന്ന വയോധികയ്ക്ക് ശൗചാലയം നിർമ്മിച്ച് നൽകിയാണ് അദ്ദേഹം തന്റെ വാക്ക് പാലിച്ചത്. വോട്ട് അഭ്യർത്ഥനയ്ക്കായി ചക്കുഞ്ഞി കോളനിയിൽ എത്തിയപ്പോഴാണ് ശാന്തയുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ശോഭ സുബിന് മനസിലാകുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ശൗചാലയം പോലുമില്ലാതെ ഒറ്റമുറി വീട്ടിൽ തനിച്ചായിരുന്നു ശാന്ത താമസിച്ചിരുന്നത്.
ശാന്തയുടെ ദയനീയ സ്ഥിതി മനസിലായതോടെ അദ്ദേഹം ഇവർക്ക് സഹായ വാഗ്ദാനം നൽകിയിരുന്നു. മണ്ഡലത്തിൽ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റുന്നതാണ് പ്രഥമ പരിഗണനയെന്നായിരുന്നു ശോഭ സുബിന്റെ വാഗ്ദാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ശാന്തയ്ക്ക് വേണ്ടി അദ്ദേഹം ശൗചാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.
Read Also: തമിഴ്ഹാസ്യതാരം പാണ്ഡു അന്തരിച്ചു
Post Your Comments