Latest NewsKeralaNews

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ട്യൂഷന്‍സെന്‍ററുകള്‍ക്ക് കർശന വിലക്ക്

പ്ലസ് വണ്‍പരീക്ഷ ഇനിയും നടത്തിയിട്ടില്ല, പ്ലസ് 2 പ്രാക്ടിക്കലും പൂര്‍ത്തിയാകാനുണ്ട്. സമാന സ്ഥിതിയാണ് വൊക്കേഷണല്‍ഹയര്‍സെക്കന്‍ഡറിയിലും.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. പകരം ഓണ്‌ലൈന്‍ ക്ലാസുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.

2021 2022 അധ്യന വര്‍ഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്്കൂളുകള്‍ക്ക് മടങ്ങാനാവില്ല. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍തുറക്കില്ലെന്ന് അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹച്യത്തില്‍ ട്യൂഷന്‍സെന്‍ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഓണ്‍ലൈന്‍ ക്ളാസുകളുമായി അധ്യന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയസര്‍ക്കാര്‍ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

Read Also: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊല്ലാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാവുന്ന പാഠഭാഗങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്‍റെ കൈയ്യില്‍ ലഭ്യമാണ്. കൂടുതല്‍മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളുമുണ്ട്. പാഠപുസ്കങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പലതും വിതരണത്തിനായി ജില്ലാതല ഓഫീസുകളിലേക്ക് എത്തിയിട്ടുണ്ട്. പ്ലസ് വണ്‍പരീക്ഷ ഇനിയും നടത്തിയിട്ടില്ല, പ്ലസ് 2 പ്രാക്ടിക്കലും പൂര്‍ത്തിയാകാനുണ്ട്. സമാന സ്ഥിതിയാണ് വൊക്കേഷണല്‍ഹയര്‍സെക്കന്‍ഡറിയിലും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍പ്രത്യേക തീരുമാനമെടുക്കേണ്ടിവരും. ഇതിന് ശേഷമെ പ്്ളസ് 2 ക്്ളാസുകള്‍ആരംഭിക്കാനാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button