Latest NewsIndiaNews

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഉദയനിധി ഇല്ല

സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗ മന്ത്രിസഭയിൽ സ്റ്റാലിന്റെ മകന്‍ ഉദയനിധി ഉൾപ്പെട്ടിട്ടില്ല. ഉദയനിധി ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.

സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെഎന്‍ നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇവി വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.

read also:കോവിഡിനെ തുരത്താന്‍ ഇനി ഒറ്റ ഡോസ് മതി; സ്പുട്‌നിക് ലൈറ്റ് വാക്‌സിനുമായി റഷ്യ

വനിത, സാമൂഹിക ക്ഷേമ വകുപ്പ് തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍ കൈകാര്യം ചെയ്യും. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെ ചുമതല കയല്‍വിഴി ശെല്‍വരാജിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button