ആർത്തവത്തിന് മുമ്പ് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്. തലവേദന, വയറുവേദന, നടുവേദന, ക്ഷീണം ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ആർത്തവ സമയങ്ങളിൽ രണ്ട് തരത്തിലുള്ള തലവേദനകളാണ് ഉണ്ടാകുന്നത്. മെൻസ്ട്രൽ മൈഗ്രെയ്ൻ, ഹോർമോണൽ തലവേദന , ഈ രണ്ട് തലവേദനകളുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
ആർത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവിരാമ കാലത്ത് തലവേദന ഉണ്ടാവുന്ന സ്വാഭാവികമാണ്. തലവേദന കൂടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. മെൻസ്ട്രൽ മൈഗ്രെയ്നാണ് ഇന്ന് 60 ശതമാനം സ്ത്രീകളിലും കണ്ട് വരുന്നത്.
ഹോർമോണൽ തലവേദനയെ ചികിത്സിക്കാൻ കഫീൻ പാനീയങ്ങൾ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കഫീൻ വേദന കുറയ്ക്കുമെങ്കിലും ധാരാളം കഫീൻ ശരീരത്തിലെത്തുന്നത് ഉറക്കമില്ലായ്മ പോലുള്ള മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
ചോക്ലേറ്റ് കഴിക്കുന്നതും ഹോർമോൺ തലവേദനയുടെ അസ്വസ്ഥത ഇല്ലാതാക്കുന്നു. യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് സമ്മർദ്ദം ഒഴിവാക്കുകയും തലവേദന ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
Post Your Comments