COVID 19Latest NewsKeralaIndia

കോവിഡ് വ്യാപനം, കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവഗുരുതരം

കേരളത്തില്‍ കോഴിക്കോട്ടേയും എണറാകുളത്തേയും സ്ഥിതി അതീവ ഗുരുതരമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. കേരളത്തില്‍ കോഴിക്കോട്ടേയും എണറാകുളത്തേയും സ്ഥിതി അതീവ ഗുരുതരമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇവിടങ്ങളില്‍ കൊറോണയുടെ അതിതീവ്രവ്യാപനമാണ് നടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിപ്പ് നല്‍കിയത്. മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, ജില്ലകളിലും വൈറസിന്റെ അതിതീവ്ര വ്യാപനമാണ്. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയിലുള്ളവര്‍. ഏഴ് സംസ്ഥാനങ്ങളില്‍ ഇത് 50,000 മുകളില്‍ ആണ്. രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 4,12,373 പേര്‍ക്കാണ്. മഹാരാഷ്ട്രയില്‍ 57,640ഉം കര്‍ണ്ണാടകയില്‍ 50112ഉം കേരളത്തില്‍ 41,953ഉം. ഈ മൂന്ന് സംസ്ഥാനങ്ങളും ആശങ്കയുടെ നിഴലില്‍. അതുകൊണ്ട് തന്നെ പ്രതിസന്ധിയെ പിടിച്ചു കെട്ടാന്‍ വീണ്ടും ദേശീയ ലോക്ഡൗണ്‍ വന്നേക്കും. സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇല്ലെന്നു കേന്ദ്രം പറയുമ്പോഴും കോവിഡ് വ്യാപനത്തെ നേരിടാന്‍ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണു സംസ്ഥാനങ്ങള്‍. ഇത് കേന്ദ്രവും ഗൗരവത്തോടെ പരിഗണിക്കും.

read also: ബിലീവേഴ്‌സ് ചർച്ചിലെ വൈദികരുടെ അശാസ്ത്രീയ ട്രാൻസ്ഫർ നിറുത്തലാക്കണമെന്ന് വിശ്വാസികൾ

ആന്ധ്രയില്‍ കണ്ടെത്തിയ എന്‍440കെ വൈറസ് വകഭേദം പെട്ടെന്നു തന്നെ ഇല്ലാതായെന്നത് ആശ്വാസമാണ്. എന്നാല്‍ മറ്റ് വകഭേദങ്ങള്‍ പ്രതിസന്ധി തന്നെയാണ്. അതിവേഗം വ്യാപിക്കുകയും മാറ്റങ്ങള്‍ക്കു വിധേയമാകുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങള്‍ക്ക് അനുസൃതമായി വാക്‌സീനുകള്‍ പുതുക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button