COVID 19Latest NewsIndiaNews

കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച്‌ ഡോക്ടര്‍; അറസ്റ്റില്‍

പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേൽ അറസ്റ്റിലായി.

അഹമ്മദാബാദ്: രാജ്യമെങ്ങും കോവിഡ് വൈറസ് അതിതീവ്ര വ്യാപനമാണ്. ഈ ഘട്ടത്തിൽ ഗുജറാത്തില്‍ നിന്നും പുറത്ത് വരുന്നത് വേദനിപ്പിക്കുന്ന വാർത്തയാണ്. കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച്‌ ഡോക്ടര്‍. സൂറത്തിലാണ് സംഭവം. ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരിലാണ് കോവിഡ് രോഗിയുടെ മൃതദേഹം ഡോക്ടര്‍ റോഡില്‍ ഉപേക്ഷിച്ചത്.

 സംഭവത്തിൽ  പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേൽ അറസ്റ്റിലായി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button