ഛണ്ഡീഗഡ്: പാകിസ്താനില്‍ നിന്ന് ലിക്വിഡ് ഓക്സിജന്‍ ഇറക്കുമതി ചെയ്യാമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം തള്ളി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാഗാ-അത്താരി അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് ഓക്സിജന്‍ ഇറക്കുമതി ചെയ്യാമെന്നായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു . എന്നാല്‍ ഇക്കാര്യം തടയുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറയുന്നു.
Read Also : മുസ്ലിം സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ക്കണ്ഡേയ കഠ്ജു, വിദ്വേഷ പ്രചാരകര്‍ക്കെതിരെ പോരാടണം
ഇതേ തുടര്‍ന്ന് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പഞ്ചാബ് മുഖ്യമന്ത്രി കത്തയച്ചു. 50 മെട്രിക് ടണ്‍ ഓക്സിജന്‍, 20 ഓക്സിജന്‍ ടാങ്കറുകള്‍ എന്നിവ അനുവദിക്കണമെന്നും അമരീന്ദര്‍ സിങ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബില്‍ കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്. ഓക്സിജന്‍ ദൗര്‍ലഭ്യതയാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ കൂടി വരുന്നതോടെ ബെഡുകളുടെ കുറവും അനുഭവിക്കുന്നു. ഇതുവരെ പഞ്ചാബിലേക്ക് പുറത്ത് നിന്ന് എത്തിയത് 195 മെട്രിക് ടണ്‍ ഓക്സിജനാണ്. ഇതില്‍ 90 മെട്രിക് ടണ്‍ എത്തിയത് ബൊക്കാറോയില്‍ നിന്നാണ്. ബാക്കി ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഓക്‌സിജന്‍ പഞ്ചാബില്‍ എത്തിയത്.
Post Your Comments