റിയോ ഡി ജനീറോ: ബ്രസീലിലെ ഡേ കെയറില്‍ 18 വയസുകാരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചു. സൗഡാഡസ് നഗരത്തിലെ അക്വാരെല്ല എന്ന ഡേ കെയര്‍ സെന്ററിലാണ് ആക്രമണമുണ്ടായത്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അക്രമി കുട്ടികളെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
കൊല നടത്തിയ ശേഷം കത്തി ഉപയോഗിച്ച് സ്വയംമുറിവേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ആറു മാസത്തിനും രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അക്രമിയില്‍ നിന്ന് രക്ഷനേടാന്‍ കുട്ടികളെ മറ്റൊരു മുറിയില്‍ ഒളിപ്പിച്ച് വാതില്‍ അടച്ചതിനാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവായി.
read also: കോവിഡ് : വൈദ്യുതി,ജല കുടിശ്ശിക പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും ; മുഖ്യമന്ത്രി
സൈനിക പോലീസ് വക്താവ് മേജര്‍ റാഫേല്‍ അന്റോണിയോ ഡാ സില്‍വ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഡാനിയേല റെയിന്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. അക്രമത്തിനു പിന്നിലുള്ള കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
Post Your Comments