ബെംഗളൂരു : കര്‍ണാടകയില്‍ പ്രതിദിനം കോവിഡ് രോഗവ്യാപന ഇരട്ടിയായി ഉയരുകയാണ്. മരണം വിതയ്ക്കുന്ന ഭീതിയിലും ആശങ്കയിലുമാണ് ബെംഗളൂരുവിലെ മലയാളികള്‍. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതര്‍ മരിക്കുന്നത് പതിവായതോടെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടെന്ന് ആലപ്പുഴ സ്വദേശി ശ്രീരാജ് പറയുന്നു. തന്റെ താമസസ്ഥലത്തു നിന്നു മൂന്നു കിലോമീറ്റര്‍ മാത്രം അകലെ എസ്ആര്‍എം ജംക്ഷനിലുള്ള ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തുന്ന ആംബുലന്‍സുകള്‍ ഒന്നിനു പിറകെ ഒന്നായി ഊഴംകാത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. ലക്ഷ്മിപുര ക്രോസിലും സുമ്മനഹള്ളിയിലും നഗരപരിസരത്തുള്ള മറ്റു ശ്മശാനങ്ങളിലും സമാന സാഹചര്യമാണുള്ളത്.
Read Also : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ മരണ നിരക്ക് ഉയരുന്നു; ആദ്യമായി പ്രതിദിന മരണം 60 കടന്നു
മൃതദേഹങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യക്തികളുടെ പുരയിടങ്ങളില്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മൂന്നു ദിവസം വരെ മൃതദേഹവുമായി കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാത്തത് രോഗം ബാധിക്കുന്നവരുടെ ചികിത്സയ്ക്ക് തടസമാകുന്നുണ്ട്. ഇതിനിടെ രോഗികളുമായി എത്തുന്നത് നിയന്ത്രിക്കാനാകാതെ വന്നതോടെ കിടക്കള്‍ ലഭ്യമല്ലെന്ന ബോര്‍ഡുകള്‍ ആശുപത്രികള്‍ക്കു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments