അങ്കമാലി: കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു. മഞ്ഞപ്രയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലൻസ് കാറിലിടിച്ച് നിയന്ത്രണം വിട്ട് ഷോപ്പിംഗ് കോംപ്ളക്സിലേക്ക് പാഞ്ഞു കയറി. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ അങ്കമാലി ടി.ബി.ജംഗ്ഷനിലായിരുന്നു അപകടം. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അരമതിലില്‍ ഇരുന്നിരുന്ന വാഴക്കാല സ്വദേശി നിസാറിനാ(56)ണ് പരിക്കേറ്റത്. ഇയാളെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments