തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് അനുമതി നൽകിയത്.
രണ്ട് ആഴ്ചത്തേക്കാണ് പരോൾ നൽകുക. ഈ വർഷം പരോളിന് അർഹരായവർക്കും, ആഗ്രഹിക്കുന്നവർക്കും പരോൾ നൽകാൻ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ദുരന്ത നിവാരണ നിയമ പ്രകാരമാണ് പരോളിനുള്ള നടപടിയെടുത്തത്.
കണ്ണൂർ , വിയ്യൂർ സെൻട്രൽ ജയിലുകളിലെ അന്തേവാസികൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. വിയ്യൂരിൽ ജയിൽ ജീവനക്കാരുൾപ്പെടെ 55 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ നൂറിലധികം പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.
കോവിഡ് ബാധിതർ എല്ലാവരും പ്രത്യേക സെല്ലുകളിൽ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമുള്ള തടവ് പുള്ളികൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
Post Your Comments