COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : രാജ്യവ്യാപക ലോക്ക് ഡൗൺ വേണമെന്ന് വ്യാപാര സംഘടന

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി). കൊവിഡിന്റെ ശൃംഖല തകര്‍ക്കാന്‍ ലോക്ക്ഡൗണിനെ സാധ്യമാകൂവെന്നും സി.എ.ഐ.ടി പറഞ്ഞു.

Read Also : ദുബായില്‍ ശക്തമായ പൊടിക്കാറ്റ് ; 34 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

തങ്ങള്‍ നടത്തിയ സര്‍വേയില്‍ 67 ശതമാനം പേരും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും സി.എ.ഐ.ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇക്കാര്യം സി.എ.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.

‘കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളെങ്കിലും പൂര്‍ണ്ണമായി അടച്ചിടണം. അവശ്യസേവനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഞങ്ങള്‍ എത്തിച്ചുകൊള്ളാം,’ സി.എ.ഐ.ടി അറിയിച്ചു.

നേരത്തെ ലോക്ക്ഡൗണ്‍ ആവശ്യവുമായി ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും രംഗത്തെത്തിയിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button