തൃശൂര്‍: പൂര്‍വ വിദ്യാര്‍ഥികള്‍ കലാലയത്തിന് അഭിമാനകരമാകുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നത് പലപ്പോഴും കേട്ടതും വായിച്ചതുമായ വാര്‍ത്തയാണ്. എന്നാല്‍ തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജിന് ഇപ്പോള്‍ കൈവന്നിരിക്കുന്ന ഖ്യാതി തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ പഠിച്ച ആറ് പേര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നു. എല്ലാവരും ഇടതുപക്ഷ പ്രതിനിധികള്‍. ആറു പേരും ഇനി നിയമസഭയില്‍ ഒത്തുചേരും. പഴയ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈവരിച്ച നേട്ടം കൗതുകകരമാണ്.
Read Also : കണ്ണൂരില്‍ വാറ്റ് നിര്‍മ്മാണ കേന്ദ്രം തകര്‍ത്തു, 1500 ലിറ്റര്‍ വാഷ് നശിപ്പിച്ചു; കര്‍ശന നടപടിയുമായി എക്‌സൈസ്
ഒല്ലൂരില്‍ നിന്ന് ജയിച്ച കെ.രാജന്‍, മണലൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുരളി പെരുന്നെല്ലി, തൃശൂരില്‍ നിന്ന് ജയിച്ച പി.ബാലചന്ദ്രന്‍, കൊടുങ്ങല്ലൂരില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വി.ആര്‍ സുനില്‍കുമാര്‍, ചേലക്കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണന്‍ എന്നിവരാണ് ആ പൂര്‍വ വിദ്യാര്‍ഥികള്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്നവര്‍ ഇന്ന് പുതിയ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
ആര്‍ ബിന്ദു കോളജിന്റെ പ്രിന്‍സപ്പല്‍ ആയിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് രാജിവച്ചത്. കേരള വര്‍മയിലെ ഒട്ടേറെ പൂര്‍വ വിദ്യാര്‍ഥികള്‍ മുമ്പും പല തിരഞ്ഞെടുപ്പുകളിലും മല്‍സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തേറമ്പില്‍ രാമകൃഷ്ണന്‍ മുതല്‍ ജോണ്‍ ബ്രിട്ടാസ് വരെ ഇക്കൂട്ടത്തില്‍പ്പെടും. എഴുത്തുകാരായ എന്‍.എന്‍ കക്കാട്. പി ശങ്കരന്‍, മൈഥില്‍ രാധാകൃഷ്ണന്‍, സിനിമാ താരങ്ങളായ സംയുക്ത വര്‍മ, നരേന്‍, വ്യവസായികളായ ടി.എസ് കല്യാണരാമന്‍, സി.കെ മേനോന്‍ എന്നിവരും പഴയ കേരള വര്‍മ വിദ്യാര്‍ഥികളാണ്.
Post Your Comments