
കോവിഡിനെ തുടർന്ന് ഐപിഎൽ നിർത്തിവെച്ച സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ സാം ബില്ലിങ്‌സും ക്രിസ് വോക്‌സും നാട്ടിലേക്ക് മടങ്ങി. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും ബ്രിട്ടണിൽ ഇന്നെത്തുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡൈലി മെയിൽ റിപ്പോർട്ട് ചെയ്തു. ഇരുവരും മടങ്ങിയെത്തിയാൽ 10 ദിവസം ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഹോട്ടലിൽ ക്വാറന്റൈൻ നിൽക്കേണ്ടി വരും. മറ്റു ഇംഗ്ലീഷ് താരങ്ങളും വരും ദിവസങ്ങളിൽ മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ദക്ഷിണാഫ്രിക്കൻ താരങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ഉടൻ ഒരുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ തിരിച്ചുപോക്ക് വൈകിയേക്കും. ഓസ്‌ട്രേലിയൻ താരങ്ങൾ മെയ് 15 കഴിയാതെ യാത്ര വിലക്ക് മാറില്ലെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾക്കായി പ്രത്യേക ചാർട്ടർ വിമാനം ഒരുക്കണമെന്നാണ് ഓസ്‌ട്രേലിയൻ താരങ്ങൾ ആവശ്യപ്പെടുന്നത്.
Post Your Comments