Latest NewsKeralaNews

സർക്കാരിന്റെ നടപടി പ്രശംസനീയം; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആർടിപിസിആർ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനെ പ്രശംസിച്ചത്.

Read Also: കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ്ണ ലോക്ക് ഡൗൺ; നിലപാട് മാറ്റവുമായി രാഹുൽഗാന്ധി

ഹർജി പരിഗണിക്കവെ ആർടിപിസിആർ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു അഭിനന്ദനം. സർക്കാർ റിപ്പോർട്ട് രേഖപ്പെടുത്തിയ ശേഷം കോടതി ഹർജികൾ തീർപ്പാക്കി. ടെസ്റ്റുകൾ ആവശ്യ സേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരാണ് സംസ്ഥാനത്തെ ആർടിപിസിആർ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കിയാണ് സർക്കാർ കുറച്ചത്.

Read Also: സിപിഎം സർക്കാരിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പിണറായിക്കോ ശൈലജക്കോ അല്ല, പിന്നെയോ? ആ 2 പേരെ പരിചയപ്പെടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button