
കൊച്ചി : തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രമാണ് ജയിക്കുന്നതെന്ന് പറയാനാവില്ലെന്ന് എം.സ്വരാജിനോട് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുസോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്ന് താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുൽ പറഞ്ഞു. തോറ്റുപോയ എംഎൽഎമാരെ താങ്കളുടെ അണികൾ ‘വാഴകൾ’ എന്ന് വിളിക്കുമ്പോൾ നിങ്ങളും തോറ്റ് പോയ എംഎൽഎയാണെന്ന് അവരോട് പറയണമെന്നും രാഹുൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്റതികരണം.
Read Also : കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പോലീസിന് നിർദ്ദേശം നൽകി കോടതി
കുറിപ്പിന്റെ പൂർണരൂപം…………………….
പ്രിയ സഖാവ് M സ്വരാജ്,
തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രം ജയിക്കും എന്ന് പറയാനാകുമോ, അങ്ങനെയല്ല ചരിത്രം. എല്ലായ്പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്.
മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല.
Read Also : കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപനം; ഐ.പി.എല്‍ നിര്‍ത്തിവെച്ചു
‘തിരിച്ചുവന്നീടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളേ
അടിച്ചുടച്ചിടാവതല്ല തീർച്ച നമ്മൾ തൻ മനോബലം
കാൽവിലങ്ങുകൾ തീർത്ത കൈകളിൽ കരുത്തുമായി
ഉയർത്തെണീറ്റു വന്നിടും സമീപമാത്രയൊന്നിൽ നാം’
ഇത് നിങ്ങളുടെ വാക്കുകളാണല്ലോ സഖാവ് സ്വരാജ്. ഈ വാക്കുകൾ നിങ്ങൾ ആദ്യം പഠിപ്പിക്കേണ്ടത് നിങ്ങളുടെ അണികളെ തന്നെയാണ്.
Read Also : ഗൗരവകരമായ വിഷയം; സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി
ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണം.
തോറ്റ് പോയ MLA മാരെ താങ്കളുടെ അണികൾ ‘വാഴകൾ’ എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ MLA ആണെന്ന് അവരോട് പറയണം.
തോറ്റ് പോയവർ പിന്നെയും രാഷ്ട്രീയം പറയുമ്പോൾ അവരെ തെറിയഭിഷേകം നടത്തുന്നവരോടും, നാവടക്കുവാൻ പറയുന്നവരെയും താങ്കൾ ഗുണദോഷിച്ച് പറയണം നാളെ താങ്കൾക്കും രാഷ്ട്രീയം പറയണ്ടതാണെന്ന്.
Post Your Comments