Latest NewsKeralaNews

കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പോലീസിന് നിർദ്ദേശം നൽകി കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട്അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാമെങ്കിലും ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Read Also: ഗൗരവകരമായ വിഷയം; സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി

കാർ ഡൈവറായ വൈശാഖാണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ പതിനാറിന് മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് തന്നെ രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നുമാണ് വൈശാഖ് ഹർജിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോടതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകി.

Read Also: സർക്കാരിന്റെ നടപടി പ്രശംസനീയം; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെ അഭിനന്ദിച്ച് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button