ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ജര്‍മ്മനി. ഇതിന്റെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നുള്ള ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ഡല്‍ഹിയില്‍ എത്തിച്ചത്.
വലിയ അളവില്‍ ഓക്‌സിജന്‍ സംഭരിക്കാന്‍ ശേഷിയുള്ള ക്രയോജനിക് കണ്ടെയ്‌നറുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. നേരത്തെ, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മരുന്നുകളും ജര്‍മ്മനി ഇന്ത്യയിലേയ്ക്ക് എത്തിച്ചിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി ജര്‍മ്മനിയുടെ സായുധ സേന വിഭാഗങ്ങളാണ് എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്.
കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജര്‍മ്മനി നല്‍കിയ സഹായങ്ങള്‍ ഇന്ത്യയിലെ അംബാസഡര്‍ വാള്‍ട്ടര്‍.ജെ. ലിന്‍ഡ്‌നര്‍ വിശദമാക്കി. ജര്‍മ്മനിയില്‍ നിന്നും എത്തിക്കുന്ന സഹായങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ കമ്പനികളും കോവിഡ് പോരാട്ടത്തില്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ലിന്‍ഡ്‌നര്‍ അറിയിച്ചു.
Post Your Comments