KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മരണനിരക്ക് ഉയരുന്നു; പുതിയ കണക്കുകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പുതുതായി 37,190 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. 3,56,872 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 57 പേര്‍ മരിച്ചു.

Also Read: രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ചൈനീസ് കമ്പനികളെ ഒഴിവാക്കി

പരമാവധി രണ്ട് ദിവസത്തേയ്ക്ക് മാത്രമുള്ള വാക്‌സിനാണ് സംസ്ഥാനത്ത് നിലവില്‍ സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 75,000 ഡോസ് കൊവാക്‌സിനും ഇന്നെത്തും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിക്കണം. അവശ്യ സാധനങ്ങളുടെ ഓണ്‍ലൈന്‍ വിതരണം പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് രണ്ടാം തരംഗത്തില്‍ ഗ്രാമീണ മേഖലയില്‍ വലിയ രീതിയില്‍ രോഗം വ്യാപിച്ചു. കേരളത്തിലും ഗ്രമീണ മേഖലയില്‍ കോവിഡ് വ്യാപനം ഉയരുന്നുണ്ട്. അതിനാല്‍ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button