Latest NewsKeralaIndiaNews

കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം, വരാതിരിക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി

രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും, അത് നിലവിലേതിൽ നിന്നും സ്ഥിതി മോശമാക്കുമെന്നും രൺദീപ് ഗുലേറിയ വ്യക്തമാക്കി.

ഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ നിന്നും കരകയറാൻ രാജ്യം ബുദ്ധിമുട്ടുമ്പോൾ വീണ്ടും ഒരു കോവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഇപ്പോൾ കോവിഡ് നിയന്ത്രണത്തിനായി സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ, രാത്രികാല കർഫ്യൂ എന്നിവ വലിയ ഫലം ചെയ്യില്ലെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യവ്യാപകമായി അടച്ചുപൂട്ടൽ കൊണ്ട് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് സഹായകമായിരിക്കും എന്നും രോഗവ്യാപനത്തിന്റെ തോത് കുറച്ച്, ഓക്സിജൻ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം കാണാൻ അതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ മൂന്ന് കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നും ഗുലേറിയ വ്യക്തമാക്കി. ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും, രണ്ടാമതായി കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗങ്ങൾ കൈക്കൊള്ളണമെന്നും, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകൾക്ക് വാക്സിൻ നൽകണമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും, അത് നിലവിലേതിൽ നിന്നും സ്ഥിതി മോശമാക്കുമെന്നും രൺദീപ് ഗുലേറിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button