COVID 19Latest NewsIndiaNews

കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് 44,631 പേർക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 44,631 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 292 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 24,714 പേരാണ് രോഗമുക്തരായത്.

ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 16,90,934 ആയി. മരണം 16,538 ആയി ഉയർന്നു. 4,64,363 സജീവകേസുകളാണുള്ളത്. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തരായത്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 144 പേര്‍ മരിച്ചു. 19,112 പേരാണ് രോഗമുക്തരായത് സംസ്ഥാനത്ത് 1,25,230 സജീവകേസുകളാണുള്ളത്.

ഗുജറാത്തില്‍ ഇന്ന് 12,121 പേര്‍ക്കും, ആന്ധ്രാ പ്രദേശില്‍ 2,034 പേര്‍ക്കും മധ്യപ്രദേശില്‍ 12,236 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 25,858 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button