മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അരലക്ഷത്തില്‍ അധികം കോവിഡ് കേസുകള്‍. 51,880 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 65,934 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 891 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 71,742 ആയി ഉയർന്നിരിക്കുന്നു. നിലവില്‍ 6,41,910 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,554 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5,240 പേര്‍ കൂടി രോഗമുക്തി നേടുകയും 62 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 51,380 സജീവ കേസുകളാണ് നിലവില്‍ മുംബൈയിലുള്ളത്.
Post Your Comments